Connect with us

Ongoing News

റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലയര്‍ ഓഫ് ദ ഇയര്‍

Published

|

Last Updated

ലിസ്ബണ്‍: പോര്‍ച്ചുഗല്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. റയല്‍ മാഡ്രിഡ് സഹതാരമായ പെപെ, സ്‌പോര്‍ട്ടിംഗ് സി പി ഗോള്‍ കീപ്പര്‍ റൂയി പാക്ടീസിയോ എന്നിവരെ പിന്തള്ളിയാണ് 32 കാരനായ റൊണാള്‍ഡോ പുരസ്‌കാരത്തിന് അര്‍ഹനായത്. 2016ലെ മികച്ച പ്രകടനങ്ങളാണ് താരത്തെ പുരസ്‌കാര ജേതാവാക്കിയത്. റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച താരമാണ് ക്രിസ്റ്റ്യാനോ.
ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കിയാണ് പോര്‍ച്ചുഗല്‍ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. പാരീസില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ പറങ്കിപ്പട ചരിത്രത്തിലാദ്യമായി യൂറോ കപ്പും നേടി. 2016ലെ ഫിഫ ബാലന്‍ ദിയോര്‍ പുരസ്‌കാരവും റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച റൊണാള്‍ഡോ പോര്‍ച്ചുഗീസ് ജനതക്ക് ഒരിക്കല്‍ക്കൂടി നന്ദി അറിയിച്ചു.
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബയേണ്‍ മ്യൂണിക്ക് താരമായ റൊനാറ്റോ സാഞ്ചസ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച പരിശീലകനുള്ള പുരസ്‌കരം പോര്‍ച്ചുഗല്‍ ദേശീയ ടീം പരീശീലകനായ ഫെര്‍ണാന്‍ഡോ സാന്റോസ് സ്വന്തമാക്കി.