Connect with us

Kerala

സ്വാശ്രയ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയും വെല്ലുവിളിക്കുകയാണ്:എസ്എഫ്‌ഐ

Published

|

Last Updated

എം വിജിന്‍.

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതു സമൂഹത്തെയും വെല്ലു വിളിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് അസോസിയേഷന്‍ സ്വീകരിക്കുന്നതിലൂടെ ഇടിമുറികളും ഫൈന്‍ മുറികളും അസോസിയേഷന്റെ പൊതു തീരുമാനമാണെന്നാണ് മാനിക്കേണ്ടത്…കൃഷ്ണദാസിനെ പോലുള്ള ക്രിമിനലുകള്‍ക്കു വേണ്ടി മാനേജ്മന്റ് അസോസിയേഷന്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച കോളേജുകള്‍ അടച്ചിടാനുള്ള തീരുമാനം ധിക്കാരപരമാണ്. അതിനെതിരെ തങ്ങള്‍ ശക്തമായി രംഗത്തിറങ്ങുമെന്നും എം വിജിന്‍കൂട്ടിച്ചേര്‍ത്തു.

സ്വാശ്രയ ലോബികളുടെ അഴിഞ്ഞാട്ടം ഇനി കേരളത്തില്‍ നടക്കില്ല. ഇനിയൊരു ജിഷ്ണുപ്രണോയ് കേരളത്തിലെ കലാലയങ്ങളില്‍ ആവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ അനുവദിക്കില്ല. സ്വാശ്രയ മാനേജ്മന്റ് ആസ്ഥാനത്തേക്കും ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കും എസ്എഫ്‌ഐ മാര്‍ച്ച് നടത്തുമെന്നും വിജിന്‍ പറഞ്ഞു.

Latest