ജിമെയില്‍ ആപ്പ് വഴി ഇനി പണവും കൈമാറാം

Posted on: March 15, 2017 7:52 pm | Last updated: March 15, 2017 at 7:52 pm

വാഷിംഗ്ടണ്‍: ജനപ്രിയ ഇമെയില്‍ പ്ലാറ്റ്‌ഫോമായ ഗൂഗിളിന്റെ ജിമെയില്‍ ആപ്പ് വഴി ഇനി പണം സ്വീകരിക്കുകയും കൈമാറുകയും ചെയ്യാം. ജിമെയിലിന്റെ പരിഷ്‌കരിച്ച ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെബ് പ്ലാന്റ്‌ഫോമില്‍ നേരത്തെ തന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ജിമെയില്‍ ആപ്പില്‍ അറ്റാച്ച്‌മെന്റ് ബട്ടന് കീഴിലായി സെന്റ് മണി എന്ന ഓപ്ഷന്‍ കാണാം. ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് വേണം പണം കൈമാറാന്‍. ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഗൂഗിള്‍ വാലറ്റില്‍ പണം ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്യാം.

നിലവില്‍ യുഎസിലെ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ.