Connect with us

Kasargod

അടച്ചിട്ട ശൗചാലയത്തിനുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം

Published

|

Last Updated

കാസര്‍കോട്: അറ്റകുറ്റപ്പണിയുടെ പേരില്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് ജി എച്ച് എം നടത്തിയ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം ശ്രദ്ധേയമായി. സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര അധികൃതര്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ട പഴയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം ഇനിയും തുറന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ ചെലവിട്ട് ഉദ്ഘാടനം ചെയ്ത പഴയ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയാണ് അധികൃതരുടെ അനാസ്ഥ കാരണം വൃത്തിഹീനമായത്. മൂത്രപ്പുരയുടെ ചുമതല രണ്ട് ജീവനക്കാരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൂത്രപ്പുര വൃത്തിയില്ലാത്തതിന്റെ പേരിലും അറ്റകുറ്റപ്പണിയുടെ പേരിലും ദിവസങ്ങളോളമായി അടച്ചിട്ട് ജനങ്ങളെ വലച്ചതില്‍ പ്രതിഷേധിച്ചാണ് ജി എച്ച് എം പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം സംഘടിപ്പിച്ചത്.
ജി എച്ച് എം പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ തളങ്കര സമരത്തിന് നേതൃത്വം നല്‍കി. താജുദ്ദീന്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല ബങ്കണ, അമീന്‍ അടുക്കത്ത്ബയല്‍, ഫൈസല്‍ ആദൂര്‍, സാദിഖ് പള്ളിക്കാല്‍ തുടങ്ങിയവരും നഗരത്തിലെത്തിയവരും സമരത്തില്‍ സംബന്ധിച്ചു.