ദ്രുതകര്‍മസേനാംഗങ്ങള്‍ ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

Posted on: March 14, 2017 11:28 pm | Last updated: March 14, 2017 at 11:10 pm
ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളുടെ വിവരങ്ങളടങ്ങിയ സി ഡി ജില്ലാ പോലീസ് മേധാവി കെ ജെ സൈമണ്‍ ദ്രുതകര്‍മസേന ഡെപ്യൂട്ടി കമാന്റര്‍ പി ജെ റോബിന് കൈമാറുന്നു

കാസര്‍കോട്: സി ആര്‍ പി എഫ് കോയമ്പത്തൂര്‍ 105ാം ബറ്റാലിയന്‍ ദ്രുതകര്‍മ്മസേനാംഗങ്ങള്‍ ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. സ്ഥിതിഗതികള്‍ സമഗ്രമായി വിലയിരുത്തി. ജില്ലയിലെ പ്രശ്‌നബാധിത പ്രദേശങ്ങളുടെയും വിവിധ പ്രതികളുടെയും വിവരങ്ങളടങ്ങിയ സി ഡി ദ്രുതകര്‍മ്മസേനയ്ക്ക് കൈമാറി.

ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ ജെ സൈമണ്‍ ആണ് ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി കമാന്റര്‍ പി ജെ റോബിന് സി ഡി കൈമാറിയത്. ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ വകുപ്പുകളുടെ വിവരങ്ങളും സി ഡി യില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി പ്രേമരാജിന്റെ നേതൃത്വത്തില്‍ പോലീസ് കമ്പ്യൂട്ടര്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ രവി കൈതപ്രം ആണ് സി ഡി തയ്യാറാക്കിയത്.