Connect with us

Gulf

സ്തനാര്‍ബുദത്തിനെതിരെ പിങ്ക് കാരവന്‍ പര്യടനം

Published

|

Last Updated

പിങ്ക് കാരവന്റെ ഭാഗമായുള്ള സ്തനാര്‍ബുദ പരിശോധനാ ക്ലിനിക്

ഉമ്മുല്‍ ഖുവൈന്‍: സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണവുമായി എമിറേറ്റുകളില്‍ പര്യടനംനടത്തുന്ന പിങ്ക് കാരവന്‍ ഉമ്മുല്‍ ഖുവൈനില്‍ വിവിധയിടങ്ങളിലെത്തി. ഷാര്‍ജയില്‍ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി സംഘടിപ്പിച്ച പ്രഥമ പരേഡില്‍ ഭിന്നശേഷിക്കാരടക്കം എണ്‍പതില്‍പരം കുട്ടികള്‍ കുതിരപ്പുറത്ത് പര്യടനം നടത്തിയിരുന്നു. പര്യടനത്തിന് ശേഷം വിവിധ തരത്തിലുള്ള വിനോദ പരിപാടികളും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കായുള്ള ദുബൈ റൈഡിംഗ്, അല്‍ മാമൂന്‍ തെറാപ്പി എന്നീ കുതിര പരിശീലന കേന്ദ്രങ്ങളുടെയും “ഫ്രീഡം റൈഡേഴ്‌സി”ന്റെയും നേതൃത്വത്തിലാണ് കുട്ടികള്‍ പര്യടനത്തില്‍ പങ്കാളികളായത്.

പിങ്ക് കാരവന്‍ അംബാസഡര്‍മാരായ മറിയം അല്‍ ശുറാഫ, ഒളിമ്പ്യ തബാക്, ജൂനിയര്‍ അംബാസഡര്‍മാരായ രണ്ടര വയസുകാരി ശൈഖ ഹിന്ദ് അല്‍ ഖാസിമി, സഹോദരന്‍ നാലു വയസ്സുള്ള ശൈഖ് റാഷിദ് അല്‍ ഖാസിമി, അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ചുമാറ്റേണ്ടിവന്ന മാഡീ തുടങ്ങിയവര്‍ പരേഡില്‍ പങ്കാളികളായിരുന്നു. ദുബൈ ഡെസേര്‍ട്ടുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 10 ദിവസം നീളുന്ന പിങ്ക് കാരവന്‍ സൗജന്യ സ്തനാര്‍ബുദ നിര്‍ണയവും മാമോഗ്രാം പരിശോധനകളും നല്‍കുന്നുണ്ട്.