പെണ്‍വാണിഭം; സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് തടവ്‌

Posted on: March 14, 2017 9:38 pm | Last updated: March 14, 2017 at 9:22 pm

അജ്മാന്‍: പെണ്‍വാണിഭക്കേസില്‍ രണ്ടു സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് അഞ്ചുവര്‍ഷം തടവും നാടുകടത്തലും. അജ്മാന്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഏഷ്യന്‍ രാജ്യക്കാരായ സ്ത്രീകളാണ് തൊഴില്‍ വാഗ്ദാനം ചെയ്ത് സ്ത്രീകളെ കൊണ്ടുവന്നിരുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തുപോകാന്‍ അനുവദിക്കാതെ ഒരു ഫഌറ്റില്‍ പാര്‍പ്പിച്ചു ബലമായി ഇരകളുടെ ചിത്രമെടുക്കുകയും സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുവഴിയാണ് പ്രതികള്‍ ആവശ്യക്കാരെ ആകര്‍ഷിച്ചിരുന്നത്. തൊഴില്‍ വിസയിലെത്തിയ സ്ത്രീയുടെ മേല്‍നോട്ടത്തിലായിരുന്നു സംഘം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെയാണ് പണ സമ്പാദനത്തിന് പെണ്‍വാണിഭം ഇവര്‍ തൊഴിലായി സ്വീകരിച്ചത്. ഫഌറ്റിലേക്ക് ആവശ്യക്കാരെ കൊണ്ടുവന്നിരുന്നത് ഇവരോടൊപ്പമുള്ള സംഘത്തിലെ മൂന്ന് പുരുഷന്മാരായിരുന്നു. ഇവര്‍ വഴിയാണ് അജ്മാനില്‍ ഫഌറ്റ് വാടകക്കെടുത്തത്.