കുന്ദര്‍ ചന്ദ്രാവത്തിന് എതിരെ നിയമസഭയില്‍ പ്രമേയം

Posted on: March 6, 2017 1:04 pm | Last updated: March 6, 2017 at 1:04 pm
SHARE

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഇനാം പ്രഖ്യാപിച്ച ആര്‍ എസ് എസ് നേതാവ് കുന്ദര്‍ ചന്ദ്രാവത്തിനെതിര നിയമസഭയില്‍ പ്രമേയം. ചന്ദ്രാവത്തിന് എതിരെ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ദൗര്‍ഭാഗ്യകരമാണെന്നും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും മന്ത്രി ശ്രീ എകെ ബാലന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയത്തെ പ്രതിപക്ഷവും പിന്താങ്ങി.

മുഖ്യമന്ത്രിയുടെ തലയറുക്കുന്നര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്നായിരുന്നു ചന്ദ്രാവത്തിന്റെ പ്രസ്താവന. വിഷയം പാര്‍ട്ടിക്ക് അകത്ത് തന്നെയും വിവാദമായതോടെ ചന്ദ്രാവത്ത് പ്രസതാവന പിന്‍വലിച്ച് തടിയൂരുകയായിരുന്നു. ചന്ദ്രാവത്തിന്റെ പ്രസ്താവനയോട് യോജിക്കാനാകില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here