കാര്‍ത്യായനിക്ക് മദ്‌റസ പൂര്‍വ വിദ്യാര്‍ഥി പ്രവാസി കൂട്ടായ്മയുടെ സഹായ ഹസ്തം

Posted on: March 2, 2017 3:31 pm | Last updated: March 2, 2017 at 3:31 pm

ദുബൈ: മാരകമായ രോഗത്തിനടിമപ്പെട്ടു ചികിത്സക്കായി പ്രയാസമനുഭവിക്കുന്ന തലക്കശ്ശേരി ലക്ഷം വീട് കോളനിയിലെ കാര്‍ത്യായനിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി തലക്കശ്ശേരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ പൂര്‍വ പ്രവാസി കൂട്ടായ്മ.

ചികിത്സാ സഹായം മദ്‌റസ പ്രസിഡന്റ് സി പി റശീദ്, സാമൂഹിക പ്രവര്‍ത്തകരായ അഡ്വ. വി രാജേഷ്, സി പി മുഹമ്മദ്, കൂട്ടായ്മയുടെ ചെയര്‍മാന്‍ സി പി ശംസുദ്ധീന്‍, അസീസ് കോട്ടയില്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍ത്യാനിയുടെ വീട്ടിലെത്തി കൈമാറി.

ഇരു വൃക്കകളും തകറാറിലായ തലക്കശ്ശേരിയില്‍ തന്നെയുള്ള അമ്പലത്തു വീട്ടില്‍ മുസ്തഫ എന്ന ചെറുപ്പക്കാരനും വൃക്ക മാറ്റിവെക്കാന്‍ സഹായവുമായി കൂട്ടായ്മ രംഗത്തുണ്ടായിരുന്നു. രോഗികളും വിധവകളും നിരാലംബരുമായ 40ലധികം പേര്‍ക്ക് മാസാന്ത സഹായം എത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും നാട്ടില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും കൂട്ടായ്മയുടെ രക്ഷാധികാരിയായ കെ സി അബൂബക്കര്‍ പറഞ്ഞു.
കൂട്ടായ്മയുടെ പ്രവര്‍ത്തനം മാതൃകാപരവും ശ്രദ്ധേയവുമായി മാറിക്കൊണ്ടിരിക്കുകയാണ്.