പാചക വാതക വില കുത്തനെ കൂട്ടി

Posted on: March 1, 2017 9:52 am | Last updated: March 1, 2017 at 7:24 pm

തിരുവനന്തപുരം: പാചകവാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറുകള്‍ക്ക് ഇതോടെ വില 750 രൂപയായി. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ക്ക് 764.50 രൂപയാണ് വില.