എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ്: പന്തലിന് കാല്‍നാട്ടി

Posted on: March 1, 2017 12:34 am | Last updated: March 1, 2017 at 12:34 am
SHARE
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിനുള്ള പന്തല്‍ കാല്‍നാട്ടല്‍ കര്‍മം സ്വാഗതസംഘം ചെയര്‍മാന്‍ ഹബീബ് തങ്ങള്‍ ചെരക്കാപറമ്പ് നിര്‍വഹിക്കുന്നു

മലപ്പുറം: ഈ മാസം 10, 11, 12 തീയതികളില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ വിദ്യാര്‍ഥികളുടെ സമ്മേളനമായ പ്രൊഫ്‌സമ്മിറ്റിനുള്ള പന്തല്‍ കാല്‍നാട്ടല്‍ കര്‍മം സ്വാഗതസംഘം ചെയര്‍മാന്‍ ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നിര്‍വഹിച്ചു. മൂവായിരം പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്കും സമ്മേളനം വീക്ഷിക്കാനെത്തുന്നവര്‍ക്കും വിശാലമായ സൗകര്യങ്ങളാണ് മഅ്ദിന്‍ പ്രധാന ഗ്രൗണ്ടില്‍ ഒരുക്കുന്നത്.

ദേശീയ പാതയോരത്ത് മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ പ്രധാന പന്തലും താമസ-ഭക്ഷണ സൗകര്യങ്ങളും നഗരിയില്‍ ഒരുക്കും. പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായുള്ള ഹെറിറ്റേജ് എക്‌സ്‌പോയുടെ തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, സി കെ റാഷിദ് ബുഖാരി കുറ്റിയാടി, എം ടി ഷിഹാബുദ്ദീന്‍ സഖാഫി, സൈതലവി സഅദി, ദുല്‍ഫുഖാറലി സഖാഫി, ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട്, ശഫീഖ് ബുഖാരി കാന്തപുരം, അശ്‌റഫ് അഹ്‌സനി ആനക്കര, എം അബ്ദുര്‍റഹ്മാന്‍ നിലമ്പൂര്‍, അശ്ഹര്‍ പത്തനംതിട്ട, ശാഫി തിരുവനന്തപുരം സംബന്ധിച്ചു.