Connect with us

National

ഗാന്ധി മരിച്ചപ്പോള്‍ ആരാണ് ആഘോഷിച്ചതെന്ന് യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശയിലെ പ്രശ്‌നങ്ങളില്‍ ഇടതുപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. മറുപടിയുമായി സി പി എമ്മും രംഗത്തെത്തി. ഡല്‍ഹി സര്‍വകലാശലയില്‍ എ ബി വി പിക്ക് എതിരായ പ്രതിഷേധം ഉയരുന്നതില്‍ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയത്. സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എ ബിവി പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുമായി വന്ന ഗുര്‍മെഹര്‍ കൗറിനെയല്ല, രാജ്യത്തിന്റെ ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ റിജിജുവിനു കനത്ത മറുപടിയുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി രംഗത്തെത്തി. ആര്‍ എസ് എസിന്റെ പിന്തിരിപ്പന്‍ ചിന്താഗതി എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചതെന്ന് യെച്ചൂരി ചോദിച്ചു. ഗാന്ധിജി മരിച്ചപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ച കാര്യം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ ്എസ് തലവന്‍ ഗോള്‍വാര്‍ക്കറിനോട് പറഞ്ഞിരുന്നതും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ബി ജെ പിക്കെതിരെ ശക്തമായ ഭാഷയില്‍ യെച്ചൂരി പ്രതികരിച്ചത്. നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് മന്ത്രി അധികാരത്തിലെത്തിയത്. അതേസമയം, ഗുല്‍മെഹര്‍ കൗറിനെ ആക്രമിക്കുന്നവര്‍ക്കൊപ്പമാണ് അദ്ദേഹത്തെ കാണുന്നത്. പിന്തിരിപ്പന്‍ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest