Connect with us

Kasargod

കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ നടന്നത് പോലീസ് ഗുണ്ടാരാജ് -യൂത്ത്‌ലീഗ്

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത എംഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ഇത് അന്വേഷിക്കാന്‍ സ്‌റ്റേഷനില്‍ എത്തിയ ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ മര്‍ദിച്ച് ലോക്കപ്പിലാക്കുകയും ചെയ്യുക വഴി കാസര്‍കോട് സ്‌റ്റേഷനില്‍ നടന്നത് പോലീസ് ഗുണ്ടാരാജാണെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.

സ്‌റ്റേഷനില്‍ എത്തിയ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെ എ എസ് ഐ സതീശിന്റെ നേതൃത്വത്തില്‍ തടയുകയും, അസഭ്യം പറയുകയും, മര്‍ദിക്കുകയും ചെയ്തു. സി.പി.എം ഗുണ്ടകളെ പോലെയാണ് പോലീസുകാര്‍ പെരുമാറിയത്.
വിദ്യാര്‍ഥികളേയും, നേതാക്കളേയും ക്രൂരമായി മര്‍ദിച്ച എ എസ് ഐ സതീശിനെയും, മറ്റ് പോലീസുകാര്‍ക്കുമെതിരെയും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ യൂത്ത്‌ലീഗ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു