മത രംഗത്തുള്ള കളള നാണയങ്ങളെ തിരിച്ചറിയണം- പേരോട്

Posted on: February 28, 2017 10:49 pm | Last updated: February 28, 2017 at 10:50 pm

മൊഗ്രാല്‍ പുത്തൂര്‍: മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ബോധം ചൂഷണം ചെയ്ത് അവരെ തിന്മയിലേക്കും അധാര്‍മികതയിലേക്കും നയിക്കുന്ന കള്ള ത്വരീഖത്ത് അടക്കമുള്ള ചൂഷകരെ സമൂഹം തിരിച്ചറിയണമെന്ന് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. സമൂഹം പണ്ഡിതന്മാരെ അനുസരിക്കല്‍ ബാധ്യതയാണന്നും പേരോട് പറഞ്ഞു
മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ താജുല്‍ ഉലമ ബ നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സയ്യിദ് സീതി കുഞ്ഞി തങ്ങള്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവരം ഉത്ഘാടനം ചെയതു. ബാതിഷ സഖാഫി ആലപ്പുഴ ആമുഖ പ്രഭാഷണം നടത്തി.

സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് അബ്ദുല്‍ കരീം ഹാജി ഉള്ളാള്‍, മമ്മു ഹാജി പടിഞ്ഞാര്‍, പയ്യകി മുഹമ്മദ് ഹാജി, ശാഫി ഹാജി കുദിര്‍, അബ്ദുല്‍ കരീം ഹാജി കടവത്ത് സംബന്ധിച്ചു. സുലൈമാന്‍ സഖാഫി സ്വാഗതവും സഈദ് സഅദി നന്ദിയും പറഞ്ഞു.