Connect with us

Gulf

ഡി സി സി പ്രസിഡന്റ അഡ്വ. ടി സിദ്ദീഖിന് സ്വീകരണം

Published

|

Last Updated

ദോഹ: ഇന്‍കാസ് കോഴിക്കോട് ജില്ല ഏകദിന പഠന ക്യാംപും ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖിന് സ്വീകരണവും മാര്‍ച്ച് മൂന്നിന് ഐ സി സി ഹാളില്‍ നടക്കും.

പഠന ക്യാംപില്‍ സമകാലിക ഇന്ത്യയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ജില്ലാ കോണ്‍ഗ്രസ് പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ സി വി ബാലകൃഷ്ണനും ജനാധിപത്യ ഇന്ത്യയില്‍ ഫാസിസത്തിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വിദ്യ ബാലകൃഷ്ണനും ക്ലാസെടുക്കും.

പരിപാടിയുടെ വിജയത്തിനായി കെ കെ ഉസ്മാന്‍ ചെയര്‍മാനും സിദ്ദീഖ് പുറായില്‍ ജന. കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.