Connect with us

Gulf

വേട്ട നായ്ക്കളുടെ മത്സരം ശ്രദ്ധേയമായി

Published

|

Last Updated

സലൂകി വേട്ട നായ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്

ദുബൈ: പത്താമത് സലൂകി ചാമ്പ്യന്‍ഷിപ്പില്‍ നൂറിലേറെ വേട്ടനായ്ക്കള്‍ പങ്കെടുത്തു. 2500 മീറ്റര്‍ അമച്വര്‍, പ്രഫഷനല്‍ വിഭാഗങ്ങളില്‍ പെണ്‍ പട്ടികള്‍ക്കും ആണ്‍ പട്ടികള്‍ക്കും വെവ്വേറെ മത്സരം നടത്തി. 1000 മീറ്ററില്‍ പ്രഫഷനല്‍ വിഭാഗത്തില്‍ മാത്രമായിരുന്നു മല്‍സരം.

ശൈഖ് അല്‍ മുര്‍ ബിന്‍ മക്തൂം അല്‍ മക്തൂം, റാശിദ് മുബാറക് ബിന്‍ മര്‍ഖാന്‍, ചാമ്പ്യന്‍ഷിപ്പ് ഡയറക്ടര്‍ സുവാദ് ഇബ്‌റാഹീം ദര്‍വീശ്, സംഘാടകസമിതി മേധാവി ജുമാ ഖലീഫ അല്‍ മുഹൈരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സലൂകി പരമ്പരാഗത മത്സരത്തില്‍ അറേബ്യന്‍ ഇനങ്ങളായ വേട്ടനായ്ക്കള്‍ മാത്രമാണ് പങ്കെടുക്കുക.

1,000 മീറ്ററില്‍ ഹസന്‍ അലി ബിന്‍ കിതാമിയുടെയും (54.35 സെക്കന്‍ഡ്) നാസര്‍ ഒബൈദ് അല്‍ കെത്ബിയുടെയും (54.506 സെക്കന്‍ഡ്) നായ്ക്കള്‍ യഥാക്രമം പെണ്‍ വിഭാഗത്തില്‍ ജേതാക്കളായി. ആണ്‍ വിഭാഗത്തില്‍ നാസര്‍ ഒബൈദ് അല്‍ കെത്ബിയുടെ നായ്ക്കളാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ (സമയം: 55.78, 55.87) നേടിയത്. 2500 മീറ്റര്‍ പ്രഫഷനല്‍ ആണ്‍വിഭാഗത്തില്‍ ശൈഖ് സായിദ് ബിന്‍ മുര്‍ അല്‍ മക്തൂമിന്റെ നായ്ക്കള്‍ ആദ്യ രണ്ടു സ്ഥാനങ്ങളും (സമയം– 2:36.62, 2:40.44) നേടി. 2,500 മീറ്റര്‍ പെണ്‍ വിഭാഗത്തില്‍ നാസല്‍ അല്‍ കെത്ബിയുടെ നായ ഒന്നാമതും (2:35.88), മക്തൂം അല്‍ റുമൈതിയുടെ നായ രണ്ടാമതും (2:36.41) എത്തി. അമച്വര്‍ ആണ്‍ വിഭാഗത്തില്‍ സൈഫ് മുഹമ്മദ് അല്‍ ഖതാമിയുടെയും പെണ്‍വിഭാഗത്തില്‍ സൈഫ് ഹമദ് അല്‍ ശംസിയുടെയും നായ്ക്കള്‍ ജേതാക്കളായി.

 

---- facebook comment plugin here -----

Latest