ഇന്ത്യക്കാരന്‍ മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത് 8.20 കോടി രൂപക്ക്‌

Posted on: February 28, 2017 8:19 pm | Last updated: February 28, 2017 at 8:19 pm
SHARE

ദുബൈ: ഇന്ത്യന്‍ വ്യാപാരി യു എ ഇയില്‍ ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കിയത് എട്ട് കോടി 20 ലക്ഷം രൂപക്ക്. ബല്‍വീന്ദര്‍ സഹാനി എന്ന ബിസിനസുകാരനാണ് 0588888888 എന്ന നമ്പര്‍ 45 ലക്ഷം യു എ ഇ ദിര്‍ഹത്തിന് ലേലത്തില്‍ സ്വന്തമാക്കിയത്.

ശനിയാഴ്ച ഗ്രാന്‍ഡ് ഹയാത്തില്‍ ടെലികോം കമ്പനിയായ ഡുവാണ് സ്‌പെഷ്യല്‍ നമ്പറുകളുടെ ലേലം നടത്തിയത്. 50 നമ്പറുകളുടെ ലേലത്തില്‍നിന്ന് 13 കോടി രൂപയാണ് കമ്പനി സ്വന്തമാക്കിയത്. പ്രോപ്പര്‍ടി മാനേജ്‌മെന്റ് സ്ഥാപനമായ ആര്‍ എസ് ജിയുടെ ഉടമയായ ബല്‍വീന്ദര്‍ കഴിഞ്ഞ വര്‍ഷം ഡി5 എന്ന ഇഷ്ട വാഹന നമ്പര്‍ കോടികള്‍ മുടക്കി സ്വന്തമാക്കിയിരുന്നു.