Connect with us

National

റണ്‍വേ തകര്‍ന്നു; മംഗളൂരു വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചിട്ടു

Published

|

Last Updated

മംഗളൂരു: നേവി വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ റണ്‍വെ തകര്‍ന്നു. ഇന്ന്  വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് മംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

റണ്‍വെ സാധാരണ നിലയിലാക്കണമെങ്കില്‍ രണ്ട് ദിവസം കഴിയും. അത് വരെ മംഗളൂരു വഴിയുള്ള വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്നും അധികൃതര്‍ പറഞ്ഞു. മംഗളൂരുവിലേക്ക് വരേണ്ട വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

2010ല്‍ മംഗളൂരു വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ 158 പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റണ്‍വെയില്‍ നിന്നും തെന്നിയ വിമാനം സമീപത്തെ കുഴിയിലേക്ക് മറിഞ്ഞ് തീ പിടിച്ചാണ് ദുരന്തം സംഭവിച്ചത്.

Latest