Connect with us

Gulf

ടാക്‌സി ഓണ്‍ലൈന്‍ വഴി

Published

|

Last Updated

ദുബൈ: ആര്‍ ടി എ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് സേവനം കരീം ആപ് വഴി ആരംഭിച്ചു. പതിനായിരം കാറുകള്‍ ഓണ്‍ ലൈന്‍ സേവനം വഴി ലഭ്യമാകും. കാര്‍ ബുക്ക് ചെയ്യാനും ബുക്കിംഗിന്റെ വിവരങ്ങള്‍ അറിയാനും ആപിലൂടെ കഴിയും. ലിമോസിന്‍ സേവനത്തിനായി ആര്‍ ടി എ കരീമുമായി നേരത്തേ കരാര്‍ ഒപ്പിട്ടിരുന്നു.

4,700 വാഹനങ്ങളാണ് ഇതുപ്രകാരം ലഭ്യമായിരുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ടാക്‌സി ബുക്കിംഗും കരീം വഴി ലഭ്യമാക്കുന്നത്. ബുക്കിംഗ് ഡെസ്പാച് സെന്റര്‍ (നമ്പര്‍ 042080808), സ്മാര്‍ട് ടാക്‌സി ആപ്, ആര്‍ ടി എ ദുബൈ ആപ് തുടങ്ങിയവവഴി ടാക്‌സി സേവനം ലഭ്യമാക്കാന്‍ ആര്‍ ടി എ നേരത്തേ സൗകര്യമൊരുക്കിയിരുന്നു.
ഇതു കൂടാതെയാണു കരീം ആപും ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ജനങ്ങള്‍ക്കു സന്തോഷവും സന്ദര്‍ശകര്‍ക്കു പ്രീമിയം സേവനവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആര്‍ ടി എ ഓണ്‍ലൈന്‍ ബുക്കിംഗ് സേവനത്തില്‍ കരീം ആപും ഉള്‍പെടുത്തിയിരിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ ശക്‌റി അറിയിച്ചു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായ സ്മാര്‍ട് മൊബിലിറ്റി എന്ന ദുബൈ സര്‍ക്കാരിന്റെ ലക്ഷ്യത്തോട് ചേരുന്നതാണു പുതിയ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.