യമനില്‍ നിന്നും ഇത്തവണ 24,000 ഹാജിമാര്‍ ഹജ്ജിനെത്തും

Posted on: February 28, 2017 7:17 pm | Last updated: February 28, 2017 at 7:17 pm

ദമ്മാം :യുദ്ധ കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന സഊദിയുടെ അയല്‍ രാജ്യമായ യമനില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു ഇരുപത്തിനാലായിരം ഹാജിമാര്‍ എത്തുമെന്ന് അറിയിച്ചു.

ഈ വര്‍ഷം ഇലക്ട്രോണിക് സംവിധാനത്തിലുള്ള ഹജ്ജ് വിസ റമദാനു ശേഷം ആരംഭിക്കുമെന്നും
ഹാജിമാര്‍ക്കുള്ള ബോധവത്കരണം വെള്ളിയാഴ്ചകളില്‍ നടത്തുമെന്നും യമന്‍ മത കാര്യ വകുപ്പ് മന്ത്രി അഹ്മദ് അതിയ ‘ത്വവാഫ’ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിംഗ് ചെയര്‍മാന്‍ മുഹമ്മദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി അറിയിച്ചു.