Connect with us

Gulf

വന്‍ നിക്ഷേപ പദ്ധതിയുമായി സഊദി അറാംകോ മലേഷ്യയില്‍ നിക്ഷേപം : എണ്ണ ശുദ്ധീകരണ പദ്ധതിയില്‍

Published

|

Last Updated

ദമ്മാം: സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ പര്യാടനത്തില്‍ ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ കയറ്റുമതി കമ്പനിയായ സൗദി അറേബ്യയിലെ അറാംകോ ഏഴ് ബില്ല്യന്‍ ഡോളര്‍ മലേഷ്യയില്‍ എണ്ണ ശുദ്ധീകരണ പദ്ധതിയില്‍ നിക്ഷേപിക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു.

സഊദി അറാംകോ 27 ബില്യണ്‍ ഡോളറിന്റെ കരാര്‍ മലേഷ്യന്‍ പെട്രോണാസ് കമ്പനിയുമായിയുള്ള കരാറില്‍ ചൊവ്വാഴ്ച ഒപ്പുവെക്കും. മലേഷ്യയുടെ സിങ്കപ്പൂര്‍ അതിര്‍ത്തി പ്രദേശമായ ജോഹറിലാണ് വിശാലമായ പെട്രോകെമിക്കല്‍ ഇന്റഗ്രേറ്റഡ് റിഫൈനറി.

പദ്ധതിയുടെ അമ്പത് ശതമാനവും പൂര്‍ത്തിയായതായും 2019ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നജീബ് റസാക്ക് പറഞ്ഞു.

പ്രമുഖ ഊര്‍ജ്ജ കമ്പനിയായ പെട്രോണാസ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് .

---- facebook comment plugin here -----

Latest