International
ഫലസ്തീന്: ഫതഹ് പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജ് സസ്പെന്‍ഡ് ചെയ്തു
റാമല്ല: ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ പാര്‍ട്ടിയായ ഫതഹിന്റെ ഫേസ്ബുക്ക് പേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഫതഹ് നേതാവായിരുന്ന യാസര്‍ അറഫാത്ത് തോക്ക് പിടിച്ച് നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പേജ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പേജ് അഡ്മിന് ചെയ്തിരുന്ന 12 പേരുടെ അക്കൗണ്ടുകളും ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
---- facebook comment plugin here -----