ഇടതുപക്ഷം ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്നവരെന്ന് കേന്ദ്രമന്ത്രി

Posted on: February 28, 2017 3:11 pm | Last updated: March 1, 2017 at 9:46 am
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എബിവിപിക്ക് എതിരായ വിദ്യാര്‍ഥി സമരത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. എബിവിപിക്കെതിരെ ക്യാമ്പയിന്‍ നടത്തിയ ഗുര്‍മെഹര്‍ കൗറിനെയല്ല, നമ്മുടെ ജവാന്‍മാര്‍ മരുക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയും ചൈനയുമായി യുദ്ധമുണ്ടായപ്പോള്‍ ഇടതുപക്ഷം ചൈനയെ പിന്തുണച്ചവരാണ്. അവര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണ്. എബിവിപിക്കെതിരെ പരസ്യമായി നിലപാടെടുത്ത ഗുര്‍മെഹര്‍ കൗറിനെതിരെ കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഈ കുട്ടിയുടെ മനസ് മലിനമാക്കിയത് ആരാണെന്ന് ചോദിച്ചായിരുന്നു റിജ്ജുവിന്റെ ട്വിറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here