Connect with us

National

അശ്രദ്ധ: രണ്ട് എന്‍ജിനീയര്‍മാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനം ടേക് ഒാഫ് ചെയ്യുന്നതിന് മുമ്പായി ലാന്‍ഡിംഗ് ഗിയറിന്റെ പിന്‍ മാറ്റാന്‍ മറന്ന രണ്ട് എന്‍ജിനീയര്‍മാരെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ടേക് ഓഫ് ക്ലിയറന്‍സ് ചുമതലയുണ്ടായിരുന്ന എന്‍ജിനീയര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുമ്പായി ലാന്‍ഡിംഗ് ഗിയറിന്റെ പിന്‍ മാറ്റേണ്ടതുണ്ട്. ഇത് മാറ്റാന്‍ എന്‍ജിനീയര്‍മാര്‍ മറന്ന് പോകുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ വീല്‍ ഉള്‍വലിയാതിരിക്കാന്‍ വേണ്ടിയാണ് ഈ പിന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പിന്‍ ഊരിമാറ്റാന്‍ മറന്നതിനാല്‍ വിമാനം എയര്‍ബ്രോണില്‍ പ്രവേശിച്ച ശേഷവും വീല്‍ മടക്കാനായില്ല. തുടര്‍ന്ന് വിമാനം വീണ്ടും താഴെയിറക്കുകയായിരുന്നു. ഇതിന് ശേഷം പിന്‍ ഊരിമാറ്റിയാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത്.

സംഭവം ഡയറക്ടറ്റേ്‌റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.

---- facebook comment plugin here -----

Latest