Connect with us

Kerala

പള്‍സര്‍ സുനിയുമായി പോലീസ് അമ്പലപ്പുഴയില്‍ തെളിവെടുപ്പ് നടത്തി

Published

|

Last Updated

ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലീസ് അമ്പലപ്പുഴ കക്കാഴത്തെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. സംഭവദിവസം സുനി സുഹൃത്ത് മനുവിന്റെ കക്കാഴത്തെ വീട്ടില്‍ വന്നിരുന്നു. മനുവിന്റെ മാതാപിതാക്കള്‍ സുനിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് മനുവും സുനിയും രഹസ്യസംഭാഷണം നടത്തിയ പുന്നപ്ര ബീച്ചില്‍ പോലീസ് പരിശോധന നടത്തി. ഉച്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയായി. സംഭവ ദിവസം അമ്പലപ്പുഴയില്‍ വന്ന സുനി പിന്നീട് കായംകുളത്തേക്ക് പോയിരുന്നു.

Latest