Connect with us

Kerala

അതിരപ്പള്ളിക്ക് പിന്നില്‍ വൈദ്യുതി ബോര്‍ഡിലെ കരാര്‍ ലോബിയെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിക്ക് പിന്നില്‍ വൈദ്യുതി ബോര്‍ഡിലെ കരാര്‍ ലോബിയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അതിരപ്പള്ളികൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആവശ്യത്തിന് വൈദ്യുതി ലഭിക്കില്ലെന്ന് അറിയാമെങ്കിലും നിര്‍മാണം നടത്തി നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ഈ കരാര്‍ലോബികളുടെ ലക്ഷ്യമെന്നും സുധീരന്‍ ആരോപിച്ചു. അതിരപ്പള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന വൈദ്യുതിമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

ക്രമസമാധാനത്തകര്‍ച്ച, സ്ത്രീസുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് പറയുന്നത്. തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെല്ലാം ബിജെപിയാണെന്നാണ് പിണറായിയുടെ നിലപാട്. ഇത് പഴയ പോലീസ് ശൈലിക്ക് സമാനമാണ്. അന്ന് ഇഷ്ടമില്ലാത്തവരെ കമ്മ്യൂണിസ്റ്റാക്കുകയാണ് പോലീസ് ചെയ്തിരുന്നത്. പക്ഷെ ഇന്ന് ഇഷ്ടമില്ലാത്തവരെ മുഖ്യമന്ത്രി ബിജെപിയാക്കുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.