Connect with us

Gulf

വിദേശി സംരംഭങ്ങള്‍ സമ്പദ് വ്യവസ്ഥക്ക് ദോഷകരമല്ലെന്ന് സഊദി വാണിജ്യ മന്ത്രി

Published

|

Last Updated

ദമ്മാം: രാജ്യത്ത് തങ്ങുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇടയിലെ വാണിജ്യ ഇടപാടുകളും സാധാരണ പതിവുകളും ദേശീയ സമ്പദ് വ്യവസ്ഥക്ക് ദോഷകരവും അനാരോഗ്യകരവുമായി ഭവിക്കുന്നുവെന്ന പ്രചാരണത്തെ സഊദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി തള്ളി. സമാന്തര ഓഹരി വിപണി (നോമു) ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തെക്കുറിച്ച് മന്ത്രാലയം വിശദമായ പഠനം നടത്തിയിട്ടുണ്ട്. പരസ്പര ധാരണയോടു കൂടി സഊദിയുടെ പേരില്‍ വിദേശി നടത്തുന്ന ബിസിനസിനെക്കുറിച്ചും സര്‍ക്കാറിനു ധാരണയുണ്ട്. നിലവിലെ രീതി മാറ്റി നിബന്ധനകള്‍ക്കും അതിരുകള്‍ക്കും വിധേയമായി വിദേശികള്‍ക്ക് നേരിട്ട് ബിസിനസില്‍ നിക്ഷേപിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള നിയമഭേദഗതി കൊണ്ടു വരാനും പഠനത്തിന്റെ ഭാഗമായി പദ്ധതിയുണ്ട്.

നിലവാരം കാത്ത് സൂക്ഷിച്ച് ഒന്നും ഒളിച്ചു വെക്കാതെയുള്ള ഇത്തരം സംരംഭങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇത്തരം ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നികുതി ഈടാക്കും. നിലവിലെ പതിവുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ നിയമ ലംഘകരെ പിടികൂടാനും ആവശ്യമായ ശിക്ഷ നടപ്പാക്കാനും ഉതകുന്ന രീതിയില്‍ അതിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍ മനസ്സിലാക്കിയുള്ള അവശ്യ പദ്ധതിയാണിതെന്ന് മന്ത്രി വ്യക്തമാക്കി.

ഇതനുസരിച്ച് രാജ്യ താല്‍പര്യങ്ങള്‍ക്കനുസൃതമായി വിദേശികള്‍ക്ക് യഥേഷ്ടം മുതല്‍ മുടക്കാനുള്ള അവകാശം ലഭിക്കും. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വൈദഗ്ധ്യമുള്ള വിദേശ നിക്ഷേപകരെ ക്ഷണിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിവര സാങ്കേതിക വിദ്യകളുടെ പരസ്പര കൈമാറ്റത്തിനും രജ്യത്ത് വേദിയൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്നും അദ്ദേഹം പറഞ്ഞു.

സമാന്തര വിപണികള്‍ ചെറുകിട ഇടത്തരം കമ്പനികളുടെ സാമ്പത്തിക അവസരങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതല്‍ നിക്ഷേപമിറക്കി വളരാനും ഒരു ബദല്‍ സ്‌റ്റോക് മര്‍ക്കറ്റ് സൃഷ്ടിക്കനും കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് ചെറുകിട ഇടത്തരം കമ്പനികളെ ഉത്തേജിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. രാജ്യം ഈ രംഗത്ത് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സമര്‍ത്ഥമായ നിക്ഷേപക പഠനത്തിനും ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനാവശ്യമായ രീതിയില്‍ നിയമപരമായും ഭരണപരമായും ഉള്ള ചട്ടക്കൂട് നിര്‍മ്മിക്കും. അതിനനുസരിച്ചുള്ള നിക്ഷേപങ്ങളായ വാണിജ്യ ഈട്, നിര്‍ധനത്വ നിയമം, ഫ്രാഞ്ചൈസി നിയമം, പ്രൊഫഷനല്‍ ഫേം നിയമം എന്നിവ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest