Connect with us

International

ഇന്ത്യന്‍ എന്‍ജിനീയറുടെ കൊലപാതകം ആശങ്കപ്പെടുത്തുന്നതെന്ന് വൈറ്റ് ഹൗസ്

Published

|

Last Updated

വാഷിംഗ്ടണ്‍: യുഎസിലെ കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാഴ്ചത്തെ മൗനത്തിനൊടുവില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചു. സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു. സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടി പറയണമെന്ന് യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രതികരണമുണ്ടായത്.

സ്വയം ഇഷ്ടപ്രകാരം മതവിശ്വാസം പിന്തുടരുന്നതിന് യുഎസിലെ ആരും ഭയപ്പെടേണ്ടതില്ലെന്നും നമ്മുടെ രാജ്യത്തിന്റെ നയം സംരക്ഷിക്കുകയാണ് പ്രസിഡന്റിന്റെ ലക്ഷ്യമെന്നും സ്‌പൈസര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest