ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകള്‍ സ്തംഭിച്ചു

Posted on: February 28, 2017 1:36 pm | Last updated: February 28, 2017 at 1:36 pm

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ഏകദിന പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്ത് പൊതുമേഖലാ ബാങ്കുകള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അതേസമയം സ്വകാര്യ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്.

പെരുകുന്ന കിട്ടാകടത്തിന് ബാങ്ക് ഉന്നതരെ ഉത്തരവാദികളാക്കുക, നോട്ട് നിരോധനകാലത്തെ അധിക ജോലിക്ക് വേതനം അനുവദിക്കുക, ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.