അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

Posted on: February 28, 2017 12:27 pm | Last updated: February 28, 2017 at 12:27 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് അരങ്ങേറുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്കുകള്‍ ഇതാണ് തെളിയിക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. ക്രിമിനലുകള്‍ക്ക് സര്‍ക്കാരും പോലീസും ഒത്താശ ചെയ്യുകയാണ്. പോലീസിന്റെ തണലിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.