ആന്ധ്രാപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് എട്ട് മരണം

Posted on: February 28, 2017 9:37 am | Last updated: February 28, 2017 at 12:12 pm

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഭുവനേശ്വറില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ബസ് ഒരു പാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഡിവൈഡറില്‍ കയറി പാലത്തിന്റെ വിടവിലൂടെ നദിയിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.