പ്ലസ്ടു വിദ്യാര്‍ഥിനിക്ക് പീഡനം: വൈദികന്‍ കുറ്റം സമ്മതിച്ചു

Posted on: February 28, 2017 1:43 pm | Last updated: February 28, 2017 at 10:32 pm
SHARE

പേരാവൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരേയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. വൈദികനെ രക്ഷപ്പെടുത്താന്‍ ഉന്നത ഇടപെടല്‍ നടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് പോലീസ് ചാലക്കുടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിന് സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുട്ടിയെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here