ദമ്മാമിൽ സ്വിമ്മിംഗ്‌ പൂളിൽ വീണ്‌ മൂന്നു കുട്ടികൾ മരിച്ചു

Posted on: February 28, 2017 2:30 am | Last updated: June 6, 2017 at 6:06 pm
മരിച്ച ഷമ്മാസും ഷൌഫാനും

ദമ്മാം: ദമ്മാമിൽ സ്വിമ്മിംഗ്‌ പൂളിൽ വീണ്‌ മലയാളിയായ രണ്ട്‌ കുട്ടികൾ ഉൾപ്പെടെ മൂന്ന് കുട്ടികൾക്ക്‌ ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമ്മാസ്‌(7), ഷൗഫാൻ (5) എന്നിവരും ഗുജറാത്ത്‌ സ്വദേശി ഹാർട്ട്‌(6) എന്നിവരാണ്‌ മരണപ്പെട്ടത്‌. മൃതദേഹങ്ങൾ ദമ്മാം അൽ മന ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്‌. നവാസ്‌ ദമ്മാമിൽ ബേസിക്‌ ഇന്റസ്ട്രീസ്‌ എന്ന കമ്പനിയിലെ ജീവനക്കാരനാണ്‌. മഴ പെയ്തതിനെത്തുടർന്ന് കമ്പനി കോമ്പൗണ്ടിലെ സ്വിമ്മിംഗ്‌ പൂളിൽ വെള്ളം കെട്ടി നിന്നതിനാലാണ്‌ അപകടം സംഭവിച്ചത്‌. നാളെ ദമ്മാം ഇന്ത്യൻ സ്കൂളിനു അവധി പ്രഖ്യാപിച്ചതായി ഡോ.മുഹമ്മ്ഡോ.മുഹമ്മദ്‌ ശാഫി അറിയിച്ചു.