പ്രണയം അതിര്‍ത്തി കടന്നു; യുവാവ് ബി എസ് എഫ് പിടിയില്‍

Posted on: February 28, 2017 12:30 am | Last updated: February 27, 2017 at 11:46 pm
SHARE

ചണ്ഡീഗഢ്: അതിര്‍ത്തി കടന്ന് പ്രണയം പങ്കുവെക്കാന്‍ പുറപ്പെട്ട യുവാവിനെ ബി എസ് എഫുകാര്‍ പിടികൂടി. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ പ്രണയിനിയെ കാണാന്‍ രഹസ്യമായി ഇന്ത്യ- പാക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിക്കന്തര്‍ ഖാനാണ് പിടിയിലായത്. ചണ്ഡീഗഢിലെ സെക്ടര്‍ 49 സ്വദേശിയാണ് സിക്കന്തര്‍. ഇയാളെ സംശയാസ്പദ സാഹചര്യത്തില്‍ ഫിറോസ്പൂര്‍ ജില്ലയിലെ ലഖോ കെ ബെഹ്‌റാം അതിര്‍ത്തിയില്‍ നിന്ന് ബി എസ് എഫ് പിടികൂടുകയായിരുന്നുവെന്ന് ഡി എസ് പി ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി പാക് യുവതിയുമായി ഫേസ്ബുക്ക് വഴി സിക്കന്തര്‍ പ്രണയത്തിലായിരുന്നു. ചണ്ഡീഗഢിലെ വിവാഹ ബ്യൂറോയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍. അതിര്‍ത്തിയില്‍ വെച്ച് പിടിയിലാകുമ്പോള്‍ ഇയാളുടെ കൈയില്‍ പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ലെന്നും ഡി എസ് പി പറഞ്ഞു. സിക്കന്തറിനെ പിന്നീട് ലോക്കല്‍ പോലീസിന് കൈമാറി. 1967ലെ പാസ്‌പോര്‍ട്ട് ആക്ടിലെ വകുപ്പ് 12 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here