Connect with us

International

ഇന്ത്യന്‍ എന്‍ജിനീയറെ അനുസ്മരിച്ച് അമേരിക്കയില്‍ കൂറ്റന്‍ സമാധാന റാലി

Published

|

Last Updated

കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിനെ അനുസ്മരിച്ച് കന്‍സാസില്‍ നടന്ന റാലി

വാഷിംഗ്ടണ്‍: വംശീയ വിദ്വേഷത്തിന്റെ പേരില്‍ കൊല്ലപ്പെട്ട യുവ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോത്‌ലക്കായി പ്രാര്‍ഥന നടത്താനും സമാധാന മാര്‍ച്ചില്‍ പങ്കെടുക്കാനുമായി നൂറ് കണക്കിന് പേര്‍ കന്‍സാസ് നഗരത്തില്‍ ഒത്തുചേര്‍ന്നു.
മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ചിത്രങ്ങളും ബാനറുകളുമേന്തി മുദ്രാവാക്യം മുഴക്കിയാണ് നടന്നുനീങ്ങിയത്. തങ്ങള്‍ക്ക് സമാധാനം വേണമെന്നും സമാധാനത്തെ ഇഷ്ടപ്പെടുന്നുവെന്നും ഐക്യത്തെ മുറുകെപ്പിടിക്കുന്നുവെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി.
നിരവധി പേര്‍ മെഴുകുതിരികളേന്തി തങ്ങള്‍ വിദ്വേഷ രാഷ്ട്രീയത്തെ പിന്തുണക്കുന്നില്ലെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് നടന്നുനീങ്ങിയത്. ശ്രീനിവാസയുടെ സുഹൃത്തുക്കളാണ് പരിപാടി സംഘടിപ്പിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ മറ്റൊരു ഇന്ത്യക്കാരനായ അലോക് മാദ്‌സാനി ക്രച്ചസില്‍ പിടിച്ചാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

ശ്രീനിവാസിനെ രക്ഷിക്കാന്‍ ശ്രമിച്ച് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമേരിക്കക്കാരനായ ഐ ആന്‍ ഗ്രില്ലോട്ടിന്റെ സഹോദരി, ലഫ്. ഗവര്‍ണര്‍ ജെഫ് കോളിയര്‍, യു എസ് കോണ്‍ഗ്രസ്മാന്‍ കെവിന്‍ യോദര്‍, ഒലേത്ത് മേയര്‍ മൈക്ക് കോപ്ലാന്‍ഡ്, ഒലേത്ത് പോലീസ് തലവന്‍ സ്റ്റീവെന്‍ മെന്‍ക് തുടങ്ങിയവര്‍ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്തു. കന്‍സാസിലെ പബ്ബില്‍വെച്ച് മുന്‍ യു എസ് നാവികസേന ഉദ്യോഗസ്ഥനായ അദാം പുരിന്റോണ്‍ ആണ് ശ്രീനിവാസയെ വെടിവെച്ച് കൊന്നത്.

 

---- facebook comment plugin here -----

Latest