Connect with us

Kerala

കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായി: പകല്‍ സര്‍വീസ് ഉടനില്ല

Published

|

Last Updated

കൊണ്ടോട്ടി: രണ്ട് വര്‍ഷത്തോളമെടുത്ത കരിപ്പൂര്‍ റണ്‍വേ നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയായി. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും മുടങ്ങിയ പകല്‍ സമയത്തെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ആഴ്ചകള്‍ എടുക്കും.

2015 മെയ് മാസം മുതലാണ് റണ്‍വേ റീ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിനു മുമ്പു തന്നെ സഊദി, യു എ ഇ സെക്ടറിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് സിവില്‍ ഏവിയേഷന്‍ വിഭാഗം പിന്‍വലിച്ചിരുന്നു. ഇതോടെ കരിപ്പൂരിലെ വലിയ വിമാന സര്‍വീസുകള്‍ നിലക്കുകയും ചെയ്തു. റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ തീര്‍ന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് പഴയ പോലെ സര്‍വീസ് നടത്താമെന്നായിരുന്നു ഡി ജി സി എയും എയര്‍പോര്‍ട്ട് അതോറിറ്റിയും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിമാനങ്ങള്‍ പിന്‍വലിച്ച് ആഴ്ചകള്‍ കഴിഞ്ഞതോടെ വലിയ വിമാനങ്ങള്‍ക്ക് ഇനി കരിപ്പൂരില്‍ അനുമതിയില്ലെന്ന വിവരമാണ് അധികൃതരില്‍ നിന്നുണ്ടായത്.

ഇന്നലെയോടെ പ്രവൃത്തികള്‍ അവസാനിച്ചെങ്കിലും 2017 മാര്‍ച്ച് ഒന്ന് മുതല്‍ വിമാനത്താവളം പകലും പ്രവര്‍ത്തിക്കാനാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്. സിവില്‍ ഏവിയേഷന്‍ വിഭാഗം പുതിയ വേനല്‍ കാല വിമാന സമയ വിവര പട്ടിക പുറത്തിറക്കുന്നതോടെയായിരിക്കും കരിപ്പൂരിലെ പകല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക.

 

Latest