Connect with us

International

സഹായം വെട്ടിക്കുറച്ച് ട്രംപ് പ്രതിരോധ മേഖലക്കായി വന്‍ തുക മാറ്റിവെക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: വിദേശരാജ്യങ്ങളിലേക്കുള്ള മാനുഷ്യാവകാശ സഹായം വെട്ടിക്കുറച്ച് പ്രതിരോധ മേഖലയിലേക്ക് വന്‍ തോതില്‍ സമ്പത്ത് ഇറക്കാനുള്ള പദ്ധതിയുമായി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായ ശേഷമുള്ള ആദ്യ ബജറ്റിലാണ് പെന്റഗണിന് 54 ബില്യണ്‍ ഡോളര്‍ നീക്കിവെക്കാനുള്ള തീരുമാനം. വൈറ്റ് ഹൗസ് ബജറ്റ് വക്താക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിദേശ രാജ്യങ്ങള്‍ക്കുള്ള മനുഷ്യാവകാശ സഹായങ്ങള്‍ വെട്ടിക്കുറച്ചാണ് പ്രതിരോധ മേഖലയിലേക്കുള്ള തുക ട്രംപ് കണ്ടെത്തുക. ജനവികാരം ട്രംപിന് എതിരായ സാഹചര്യത്തില്‍ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് സന്നദ്ധമാകില്ലെന്ന് ഔദ്യോഗിക വക്താക്കള്‍ സൂചന നല്‍കി.
അതേസമയം, പ്രസിഡന്റായി ചുമതലയേറ്റയുടനെ കടുത്ത മനുഷ്യാവകാശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ട്രംപ് ഭരണകൂടത്തിന്റെ ബജറ്റ് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കും. വിവിധ ദരിദ്രരാഷ്ട്രങ്ങളിലേക്കും അഭ്യന്തര കലാപം നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേക്കുമുള്ള സഹായമായിരിക്കും ട്രംപ് നിര്‍ത്തിവെക്കുക.

 

Latest