നരേന്ദ്ര മോദി തങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന് ശാഫി പറമ്പില്‍

Posted on: February 27, 2017 11:15 pm | Last updated: February 27, 2017 at 10:37 pm

ദോഹ: ഇന്ത്യാ രാജ്യത്തെ മതേതരത്വത്തിന്റെ ബലിപീഠത്തില്‍ രക്തം ചിന്തിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയില്‍നിന്ന് ദേശസ്‌നേഹം പഠിച്ച ഞങ്ങളെ വര്‍ഗീയവാദിയായ നരേന്ദ്രമോദി ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് യൂത്ത്‌കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ശാഫി പറമ്പില്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

പക്ഷാഘാതം ബാധിച്ച് റുമൈല ആശുപത്രിയില്‍ കഴിയുന്ന ഇന്‍കാസ് പ്രവര്‍ത്തകനായ എ വി മുഹമ്മദിനുള്ള ഇന്‍കാസ് ധനസഹായം രക്ഷാധികാരി അഡ്വ. മുഹമ്മദ് കുട്ടി അശ്‌റഫ് നാസറിനു കൈമാറി.
വി കെ ശ്രീകണ്ഠനുള്ള ഹാന്‍സ് രാജും ശാഫി പറമ്പിലിന് ഹാഫിസ് മുഹമ്മദും സമ്മാനിച്ചു.
ഇന്‍കാസ് നേതാക്കളായി ജോപ്പന്‍ തെക്കേക്കുറ്റ്, സമീര്‍ രയരോത്ത്, ജോണ്‍ഗില്‍ബര്‍ട്ട്, ടി എച്ച് നാരായണന്‍, സിദ്ദീഖ് പുറായില്‍, എ പി മണികണ്ഠന്‍, കരീം വി എം സംസാരിച്ചു.