Connect with us

Kerala

പിണറായി വിജയന്‍ സംഘപരിവാറിനെ ശരിക്കും ഭയക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാറിനെ ശരിക്കും ഭയക്കുന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇടക്കിടെ സംഘപരിവാറിനെ ഭയമില്ല, വിരട്ടല്‍ വേണ്ട എന്നൊക്കെ പറഞ്ഞുകെണ്ടിരിക്കുന്നതിന്റെ മനശാസ്ത്രം സാമാന്യബുദ്ധിയുള്ളവര്‍ക്ക് എളുപ്പം മനസ്സിലാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സുരേന്ദ്രന്റെ പോസ്റ്റില്‍ സംസ്ഥാനങ്ങളുടെ എണ്ണം ചോദിച്ച് സൈബര്‍ സഖാക്കളും രംഗത്തെത്തി. സംസ്ഥാനങ്ങളുടെ എണ്ണം മുപ്പത്തിയെട്ടാണോ അതോ മുപ്പത്തിയഞ്ചാണോ എന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന പരിഹാസ കമന്റും വന്നതോടെ ചര്‍ച്ച പൊടിപൊടിക്കുകയാണ്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…..

മുഖ്യമന്ത്രി ഇടക്കിടെ സംഘപരിവാറിനെ ഭയമില്ല, വിരട്ടല്‍ വേണ്ട എന്നൊക്കെ പറഞ്ഞുകെണ്ടിരിക്കുന്നതിന്രെ മനശാസ്ത്രം സാമാന്യബുദ്ധിയുള്ളവര്‍ക്ക് എളുപ്പം മനസ്സിലാവും. ഭയമില്ലാത്തവര്‍ ഇങ്ങനെ ഇടക്കിടെ പറയില്ല. സംഘപരിവാറിനെ ശരിക്കും ഭയക്കുന്നു എന്നുറപ്പ്. ദുര്‍ബലരാണ് എനിക്കു ഭയമില്ല ഭയമില്ല എന്ന് ഇടക്കിടെ പറയുന്നത്. ഭരണം താറുമാറായതും വിലക്കയററം രൂക്ഷമായതും ക്രമസമാധാന നില വഷളായതും വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ദളിത് പീഡനങ്ങളും സര്‍ക്കാരിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ലോ അക്കാദമി സമരം സര്‍ക്കാരിനുണ്ടാക്കിയ ക്ഷീണം സി. പി. ഐ പോലും സമ്മതിച്ചതാണ്. അവിടെ സംഘപരിവാര്‍ നേടിയ മേല്‍ക്കൈ എല്ലാവരും സമ്മതിച്ച കാര്യമാണ്. ഇപ്പോള്‍ നാട്ടില്‍ എവിടെ ഒരു അനീതി നടന്നാലും ആദ്യം ഓടി എത്തുന്നത് ബി. ജെ. പിയാണ്. അതുകൊണ്ട് സര്‍ക്കാരിന് ഒരു കാര്യത്തിലും അവരുടെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ കഴിയുന്നില്ല. ഇനി ലാവ്‌ലിന്‍ കേസ്സെങ്ങാനും മര്യാദക്കന്വേഷിച്ചാല്‍ ഗതിയെന്താവുമെന്ന വേവലാതിയും മുഖ്യനു നല്ലോണമുണ്ട്. ആര്‍ എസ് എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് മുസ്‌ളീം വോട്ട് ബാങ്കിനെ ആകര്‍ഷിക്കാനാണ്. യു. ഡി. എഫിനു കിട്ടിക്കൊണ്ടിരിക്കുന്ന മുസ്‌ളീം വോട്ട് ആകര്‍ഷിക്കാനുള്ള തത്രപ്പാട്. ന്യൂനപക്ഷങ്ങളുടെ ചാമ്പ്യനാവാനുള്ള മല്‍സരം. പക്ഷെ രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലു തന്നെ ആവണമെന്നില്ല. പിന്നെ നിയമനിര്‍മ്മാണത്തിലൂടെ ആര്‍ എസ് എസ് ശാഖകളില്ലാതാക്കുമെന്നോ നേതാക്കള്‍ക്കെതിരെ കേസ്സെടുക്കുമെന്നോ എന്നൊക്കെ നിയമസഭയില്‍ പറയുന്നതു കേട്ടു. ഇന്ദ്രനും ചന്ദ്രനേയുമൊന്നും അറിയില്ലെങ്കിലും ഇരട്ടച്ചങ്കൊന്നുമില്ലെങ്കിലും ഒരു കാര്യം വിനീതമായി പറയാം വിരട്ടല്‍ ഇങ്ങോട്ടും വേണ്ട. ഞങ്ങള്‍ ഇന്നലെ പെയ്ത മഴക്കു മുളച്ച തകരയല്ല. ഓരോ ഇഞ്ചും പൊരുതിത്തന്നെയാണ് ഞങ്ങളും ഇവിടെവരെ എത്തിയത്.

---- facebook comment plugin here -----

Latest