Connect with us

Gulf

സല്‍മാന്‍ രാജാവിന് മലേഷ്യന്‍ യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്

Published

|

Last Updated

ദമ്മാം: സമാധാന പ്രചാരണം, സഹാനുഭാവം, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ലോക രാജ്യങ്ങള്‍ക്കിടയില്‍ പൊതുവേയുമുള്ള പരസ്പര ധാരണ എന്നിവ പരുഗണിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന് മലേഷ്യയിലെ മലയാ യൂനിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ നസ്‌റിന്‍ മൊയ്‌സുദ്ദീന്‍ ഷാ യാണ് രാജാവിന് ബിരുദം സമ്മാനിച്ചത്. ഇസ്‌ലാമിക രാജ്യങ്ങളും മുസ്‌ലിങ്ങളും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ രാഷ്ട്രീയവും സാമ്പത്തികവുമായ പൊങ്ങച്ചങ്ങള്‍ക്കപ്പുറം സാങ്കേതികവും വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ആവശ്യമെന്ന് ബിരുദം ഏറ്റുവാങ്ങി സംസാരിക്കവേ സല്‍മാന്‍ രാജാവ് പറഞ്ഞു.

20,000 വിദ്യാര്‍ത്ഥികളും 2,000 അക്കാദമിക് ജീവനക്കാരുമുള്ള മലേഷ്യയിലെ പ്രബല യൂനിവേഴ്‌സിറ്റിയാണ് മലയ യൂനിവേഴ്‌സിറ്റി. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് സഊദി രാജാവ് മലേഷ്യയിലെത്തിയത്. ഇനി മുപ്പത്തിയൊന്ന് ദിവസത്തെ പര്യടനത്തില്‍ ഇന്തോനേഷ്യ, ബ്രൂണെ, ചൈന, ജപ്പാന്‍, മാലദ്വീപുകള്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും രാജാവ് സന്ദര്‍ശിക്കും.