Connect with us

Kerala

ഊണ് കൊണ്ടുവരാന്‍ വൈകി; കാന്റീന്‍ ജീവനക്കാരനെ പിസി ജോര്‍ജ് മര്‍ദിച്ചെന്ന് പരാതി

Published

|

Last Updated

തിരുവനന്തപുരം:എംഎല്‍എ ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെ പി.സി.ജോര്‍ജ് എംഎല്‍എ മര്‍ദിച്ചതായി പരാതി. ഊണ് നല്‍കാന്‍ വൈകിയതിനാണ് എംഎല്‍എ മുഖത്തടിച്ചതെന്നാണ് പരാതി. കഫേ കുടുംബശ്രീ ജീവനക്കാരന്‍ മനുവാണ് എംഎല്‍എ മര്‍ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നല്‍കുമെന്ന് പരിക്കേറ്റ മനു വ്യക്തമാക്കി.

എന്നാല്‍ താന്‍ ജീവനക്കാരനെ മര്‍ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.

---- facebook comment plugin here -----

Latest