യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ ജനതക്ക് സാന്ത്വനമായി സഊദി അറേബ്യ

Posted on: February 27, 2017 7:30 pm | Last updated: February 27, 2017 at 7:21 pm

ദമ്മാം: അഞ്ച് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധംമൂലം ദുരിതത്തിലായ സിറിയന്‍ അഭയാര്‍ത്ഥികളുടെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും സാന്ത്വനവുമായി സഊദി അറേബ്യ.

കിംഗ് സല്‍മാന്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ സെന്ററിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറന്‍ സിറിയയുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി മുപ്പതിനായിരം പേര്‍ക്കാണ് ശീതകാലത്തേക്കുള്ള പുതപ്പുകള്‍, വസ്ത്രങ്ങളടക്കം ഒരുമാസത്തേക്കുള്ള ഭക്ഷണ സാധങ്ങള്‍ വിതരണം ചെയ്യുന്നത്.