Connect with us

International

വിമാനത്തില്‍ നിന്ന് യാത്ര; പൈലറ്റിനും രണ്ട് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ്

Published

|

Last Updated

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ഏഴ് പേര്‍ നിന്ന് യാത്ര ചെയ്ത സംഭവത്തില്‍ പൈലറ്റിനും രണ്ട് വിമാന ഉദ്യോഗസ്ഥര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ജനുവരി 20ന് കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പോയ വിമാനത്തിലാണ് ഏഴ് പേര്‍ക്ക് നിന്ന് യാത്ര ചെയ്യേണ്ടിവന്നത്. 409 യാത്രക്കാര്‍ക്ക് കയറാവുന്ന വിമാനത്തില്‍ 416 പേര്‍ കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

വിമാനയാത്രയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിമാനം ടേക് ഓഫ ചെയ്ത ശേഷമാണ് പ്രശ്‌നം തന്റെ ശ്രദ്ധയില്‍ പെട്ടതെന്നാണ് പൈലറ്റിന്റെ വിശദീകരണം.

അതേസമയം സംഭവം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും വിമാനയാത്രയില്‍ ഉടനീളം ഒരാള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും പാക് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

---- facebook comment plugin here -----

Latest