Connect with us

Gulf

സഊദി നീതിന്യായ വകുപ്പ്‌ രേഖാനടപടികൾ സ്വകാര്യവൽക്കരിക്കുന്നു

Published

|

Last Updated

ദമ്മാം: സ്വകാര്യ വൽകരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക്‌ ലഭ്യമാവേണ്ട സേവനങ്ങൾക്ക്‌ സഊദി നീതിന്യായ വകുപ്പ്‌ ഇ-സർവീസ്‌ കൊണ്ടുവരുന്നു. ഇതനുസരിച്ച്‌ നിയമരേഖകൾ ശരിയാക്കുന്നതിന്‌ ഔദ്യോഗികമായി വ്യക്തികൾക്ക്‌ ലൈസൻസ്‌ നൽകും. ഇതിനകം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇത്തരം 279 വ്യക്തികൾക്ക്‌ മന്ത്രാലയത്തിനു കീഴിൽ ഔദ്യോഗിക ലൈസൻസ്‌ നൽകപ്പെട്ടതായി റിപ്പോർട്ട്‌ പറയുന്നു. മന്ത്രാലയം വെബ്സൈറ്റ്‌ അനുസരിച്ച്‌ ഇത്‌ 192 എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. കഴിഞ്ഞ ആഴ്ചയിൽ 145 വ്യക്തികളായിരുന്നു ലൈസൻസ്‌ ലഭിച്ചവരുണ്ടായിരുന്നത്‌.

വടക്ക്‌ അതിർത്തി, അൽജൗഫ്‌, അൽബാഹ, നജ്‌റാൻ എന്നീ നാല്‌ പ്രവിശ്യകളിലൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഔദ്യോഗിക രേഖ കൈകാര്യം ചെയ്യാൻ ലൈസൻസുള്ളവർ ഇപ്പോഴുണ്ടെന്ന് ആധികാരിക വൃത്തങ്ങൾ അറിയിച്ചു. റിയാദിൽ മാത്രം 119 ഡോക്യുമന്റ്‌ർമാരുണ്ട്‌. ജിദ്ദയിൽ 18, കിഴക്കൻ പ്രവിശ്യ 24, മദീന, അസീർ 4 വീതം, ഹായിൽ, ഖസീം 2 വീതം എന്നിങ്ങനെയാണ്‌ കണക്ക്‌.

മന്ത്രാലയത്തിനു വേണ്ടി സ്വകാര്യ മേഖലയിൽ നിന്നുള്ള സ്വതന്ത്ര ലൈസസിംഗ്‌ ഡൊക്യുമെന്റേഴ്സിനെ കമ്പനി കോൻട്രാക്ടുകൾ ഒപ്പിടുന്നതിനും മുദ്രവെക്കുന്നതിനും അനുമതി നൽകും.  ഇത്തരം വ്യക്തികൾക്കുള്ള ലൈസൻസ്‌ നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കാം. ആഴ്ചിയിൽ മുഴുവൻ ദിവസവും രാവിലെയും വൈകുന്നേരവും ഓൺലൈൻ സേവനം ലഭ്യമാവും.

തിഖ കമ്പനി ഫോർ ബിസിനസുമായി സഹരിച്ചാണ്‌ മന്ത്രാലയം ഇത്‌ ചെയ്യുക. പൊതു മേഖലയിൽ ജോലിചെയ്യുന്നവർക്ക്‌ ഇത്തരം ലൈസൻസ്‌ അനുവദിക്കില്ല. കുറ്റകൃത്യങ്ങൾക്ക്‌ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കും ലൈസൻസ്‌ ലഭിക്കില്ല. പ്രാഥമികമായി അഞ്ചു വർഷത്തേക്കാണ്‌ ലൈസൻസ്‌ അനുവദിക്കുക. തുടർന്ന് പുതുക്കി നൽകുകയും ചെയ്യുമെന്ന് വാർത്താവൃത്തങ്ങൾ അറിയിച്ചു.