കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍: കാന്തപുരം നഖ്‌വിയെ കണ്ടു

വിഷയം പഠിച്ചുവരികയാണെന്നും കാന്തപുരം ഉന്നിയിച്ച കാര്യങ്ങള്‍ പരിഗണിക്കാമെന്നും നഖ്‌വി ഉറപ്പു നല്‍കി
Posted on: February 27, 2017 4:13 pm | Last updated: February 28, 2017 at 9:37 am

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് ഈ വര്‍ഷം മുതല്‍ തന്നെ കരിപ്പൂര്‍ വിമാനത്തവാളത്തില്‍ നിന്നും പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ സുന്നി ജംയ്യീയത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖതാര്‍ അബ്ബാസ് നഖ്‌വിയെ കണ്ടു. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ 83 ശതമനത്തിലധികം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഈ തീര്‍ഥാടകര്‍ക്കും ഇവരെ യാത്രയാക്കാന്‍ വരുന്നവര്‍ക്കും സൗകര്യ പ്രദമായ വിമാനത്താവളം കോഴിക്കോട് വിമാനത്താവളമാണ്. ഇത് പുന:സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കാന്തപുരം നഖ്‌വിയോട് ആവശ്യപ്പെട്ടു. ചെറു വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ ഒരുക്കമാണെന്നും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

കൂടാതെ സംസ്ഥാന ഹജ്ജ് കമ്മിറ്റ്ക്ക് കീഴയിലുള്ള സ്ഥിരം ഹജ്ജ് ഹൗസ് നിലനില്‍ക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിനോട് ചേര്‍ന്നാണ്. കൊച്ചിയില്‍ വലിയ തുക ചിലവഴിച്ച് താത്കാലിക ഹജ്ജ് കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ലക്ഷങ്ങള്‍ ചെവവഴിച്ച് നിര്‍മിച്ച കരിപ്പൂരിലെ ഹജ്ജ് ഹൗസ് ആളൊഴിഞ്ഞ് കിടക്കുകയാണ്. സമുദായത്തിലെ ഉദാരമതികളും തന്റെ സംഘടനയക്കമുള്ള സന്നദ്ധ സംഘടനകളും നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വിശ്വാസികള്‍ നല്‍കിയ വഖ്ഫ് സ്വത്തുക്കള്‍ അന്യാധിനപ്പെട്ടു പോകാന്‍ പാടില്ലെന്നും കാന്തപുരം പറഞ്ഞു.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഈ വര്‍ഷം മുതല്‍ തന്നെ കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയീന്റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിഷയം പഠിച്ചുവരികയാണെന്നും കാന്തപുരം ഉന്നിയിച്ച കാര്യങ്ങള്‍ പരിഗണിക്കാമെന്നും നഖ്‌വി ഉറപ്പു നല്‍കി. മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹീമീദ് കാന്തപുരത്തോടപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതേസമയം, നാളെ മുംബൈയില്‍ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിയോഗത്തില്‍ കരിപ്പൂര്‍ വിഷയം മുഖ്യ അജന്‍ഡയായി പരിഗണിക്കാമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ മഹ്ബൂബ് അലി ചൗധരി കന്തപുരത്തിന് ഉറപ്പു നല്‍കി.