ഇസ്ലാമിക് ബാങ്കിംഗ്: സര്‍ക്കാര്‍ നിലപാട് വെളിപ്പെടുത്താനാകില്ലെന്ന് ആര്‍ബിഐ

Posted on: February 27, 2017 3:48 pm | Last updated: February 27, 2017 at 3:48 pm

ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗവണ്‍മെന്റ് നിലപാട് വെളിപ്പെടുത്താകാനില്ലെന്ന് റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ഇസ്ലാമിക് ബാങ്കിംഗ് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് ധനകാര്യ മന്ത്രാലയം നല്‍കിയ കത്തിന്റെ വിശദാംശങ്ങളാണ് വിവരാവകാശ രേഖയായി ആവശ്യപ്പെട്ടിരുന്നത്. ഇത് നല്‍കുന്നത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തോട് ആര്‍ബിഐ അനുമതി തേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പുറത്തുവിടേണ്ടെന്ന മറുപടിയാണ് ധനമന്ത്രായത്തില്‍ നിന്ന് ലഭിച്ചത്.