സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ജയലളിതയുടെ ചിത്രങ്ങള്‍ നീക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

Posted on: February 27, 2017 1:45 pm | Last updated: February 28, 2017 at 8:57 am

ചെന്നൈ: സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ജയളിതയുടെ ചിത്രങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ജയലളിത പ്രതിയായിരുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കൂട്ടു പ്രതികളായ ശശികല, ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.

ജയളിത ജീവിച്ചിരുന്നെങ്കില്‍ അവരും ശിക്ഷിക്കപ്പെടുമായിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതിക്കേസില്‍ പ്രതിയായ ആളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഡിഎംകെ നേതാവ് ജെ അന്‍പഴകന്‍, പാട്ടാളിമ്മകള്‍ കക്ഷിയുടെ അഡ്വക്കേറ്റ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. കെ ബാലു എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.