യുപിയില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: February 27, 2017 1:21 pm | Last updated: February 27, 2017 at 1:50 pm
SHARE

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോമഗമിക്കുന്നു. ഉച്ച വരെ 25 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പൊതുവെ സമാധാനപരമായാണ് പോളിംഗ് പുരോഗമിക്കുന്നത്.

11 ജില്ലകളിലായി 51 അസംബ്ലി സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 12555 പോളിംഗ് കേന്ദ്രങ്ങളിലായി 1.8 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ സമ്മതിദാനം ഉപയോഗപ്പടുത്തുന്നത്.