ഓസ്‌കര്‍ ചടങ്ങിനിടെ ട്രംപിനെ പരോക്ഷമായി പരിഹസിച്ച് അവതാരകന്‍

Posted on: February 27, 2017 1:12 pm | Last updated: February 27, 2017 at 1:12 pm

ന്യൂയോര്‍ക്ക്: ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് അവതാരകന്‍ ജിമ്മി കിമ്മല്‍. സിഎന്‍എന്‍, ന്യൂയോര്‍ക് ടൈംസ് എന്നീ മാധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കില്‍ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ പരിഹാസം. കാരണം കള്ളക്കരങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും, കള്ളവാര്‍ത്ത അനുവദിക്കില്ല-അദ്ദേഹം പറഞ്ഞു.

അതിനിടെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനെതിരെ പ്രതിഷേധവും അരങ്ങേറി. ചടങ്ങുകള്‍ നടക്കുന്ന ഡോള്‍ബി തിയേറ്ററിന് മുന്നില്‍ ട്രംപ് അനുകൂലികളാണ് പ്രതിഷേധിച്ചത്. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണക്കുന്നില്ലെന്നുമാണ് പരാതി.