നോക്കിയ 3310 കളറായി തിരിച്ചെത്തി

Posted on: February 27, 2017 12:00 pm | Last updated: February 27, 2017 at 12:00 pm
SHARE

ബാഴ്‌സലോണ: നോക്കിയയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായിരുന്ന 3310 വീണ്ടുമെത്തുന്നു. നേരത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിരുന്നെങ്കില്‍ കളറായാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. ഫിന്‍ലാന്‍ഡ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഓയ് ആണ് നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മൊബൈല്‍ ഗെയിമുകളിലെ ജനപ്രിയ താരമായിരുന്ന സ്‌നേക് ഗെയ്മിന്റെ കളര്‍ വേര്‍ഷനാണ് പുതിയ ഫോണിലുള്ളത്. 3450 രൂപയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില. രണ്ട് മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. സൂര്യപ്രകാശമുള്ളപ്പോഴും കാണാവുന്ന തരത്തിലാണ് പുതിയ ഫോണിന്റെ ഡ്‌സ്‌പ്ലേയെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. നീണ്ടുനില്‍ക്കുന്ന ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത.